ആ സമയത്ത് എനിക്ക് എന്റെ ഗുരുവിന്റെ കയ്യില്‍ നിന്ന് പുതിയ ഗ്നു/ലിനക്സിന്റെ സി.ഡി കിട്ടി. ഇത് എവിടെയെങ്കിലും പരീക്ഷിക്കണം എന്ന് വിചാരിച്ചു നടക്കുമ്പോള്‍ നമ്മടെ ഇന്റര്‍നെറ്റ് കഫേ കൂട്ടുകാരന് ഈ സി.ഡി യെ കുറിച്ച് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു എടാ ഇത് ഒരു വലിയ സംഭവം ആണ്. ഇത് ഇട്ടു കഴിഞ്ഞാ നമ്മള് ദിവസവും രാവിലെ ചെയ്യുന്ന ഫോര്‍മാറ്റ്/ഇന്‍സ്റ്റാള്‍ ഒന്നും ചെയ്യേണ്ട (അവിടെയുള്ള 3 കംപ്യൂട്ടറില്‍ എതെങ്കിലും ഒന്നില്‍ ദിവസവും സപാം കയറി റീ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് പതിവ്)അങ്ങിനെ ഒരുവിധം ഇത് സെര്‍വര്‍ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തു squid എല്ലാം configure ചെയ്തു. ഞാന്‍ ഒന്നു രണ്ട് അടിപൊളി wallpaper എല്ലാം ഇട്ടുകൊടുത്തു പുള്ളിക്ക് മൊത്തത്തില്‍ ഗ്നു/ലിനക്സ് ന്റെ സെറ്റപ്പ് എല്ലാം ഇഷ്ടമായി.

പിറ്റേ ദിവസം ഞാന്‍ ഓഫീസ് കഴിഞ്ഞ് വന്നപ്പോള്‍ കൂട്ടുകാരനൊട് ചോദിച്ചു എടാ ഗ്നു/ലിനക്സ് എങ്ങിനെയുണ്ട് അടിപൊളിയല്ലേ. ഇത് ചോദിച്ചപ്പോ ആളിന്റെ മുഖത്ത് ഒരു സന്തോഷം ഇല്ല. കുറച്ച് നേരം ആലോചിച്ച് നിന്നിട്ട് അവന് പറഞ്ഞു. എടാ ഡബിയാ ഇതില്‍ പട്ടിയോട് ചോദിക്കുന്നതില്ല. ഞാന്‍ അന്തം വിട്ടു പട്ടിയോട് ചോദിക്കുന്നതോ. ആ സമയത്ത് ഞാന്‍ Windows XP ഉപയോഗിച്ചിട്ട് ഉണ്ട് എന്നല്ലാതെ അത്രക്ക് അങ്ങട് പരിചയം പോരാ. എടാ പട്ടിയോട് ചോദിക്കുന്നതോ അതെന്താ.. ഇത് കേട്ടപ്പേ്പ്പാള് അവന് സ്വല്പം ചൂടായി നിങ്ങെ വലിയ പുലികാളായിട്ട് പട്ടിയോട് ചോദിക്കുന്നെ അറിയാന്മേലേ. അപ്പോള്‍ ഞാന്‍ പറഞ്ഞു എടാ എനിക്ക് ശരിക്കും മനസ്സിലായിട്ടില്ല നീ എന്തിനാണ് ഇത് ഉപയോഗിക്കുന്നത്. എടാ നമ്മെ ഒരു ഫയല്‍ കണ്ടില്ലേ ആദ്യം My Documents നോക്കും എന്നിട്ട് കണ്ടില്ലേ പിന്നെ പട്ടിടെ ഏടുത്ത് *.jpg *.avi എന്നൊക്കെ പറഞ്ഞെല്ലെ നോക്കാറ്. അപ്പോഴാണ് എനിക്ക് അവന്റെ മൂഡ് ഔട്ടിന്റെ കാര്യം മനസ്സിലായത്. സാധാരണ ആളൂകള് ഇന്റര്‍നെറ്റ് browse ചെയ്ത് പോയാല്‍ അവന് ഒരു തപ്പല് ബിസിനസ്സ് നടത്താറുണ്ട് അത് ഇന്ന് സാധിച്ചിട്ടില്ല.