Saturday, January 27, 2007

മലയാളം സോഫ്റ്റ്‌വേറുകള്‍ സൗജന്യം

മലയാളം ഉള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ ഭാഷകളുടെ സോഫ്റ്റ്‌വേറും ഫോണ്ടുകളും ഉള്‍പ്പെടുന്ന സിഡികള്‍ കേന്ദ്ര വിവര സാങ്കേതിക വകുപ്പ്‌ പുറത്തിറക്കി. പൊതുജനങ്ങള്‍ക്ക്‌ ഇവ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാം.
http://ildc.in/malayalam/download.htm

Thursday, January 11, 2007

അജാക്സ്‌ - വെബ്‌ പ്രോഗ്രാമിംഗ്‌ ടെക്നിക്ക്‌

ടാ പുതിയ പ്രോജക്റ്റുകള്‍ എന്തൊക്കയാ...
ഒരു സോഫ്റ്റ്‌വേര്‍ പുലിയെ വൈകീട്ട്‌ ബീച്ചില്‍ ഫ്രീ ആയി കിട്ടിയപ്പോള്‍ സാധാരണ ചോദിക്കാറുള്ള പോലെ ഞാന്‍ ചോദിച്ചു.
ഇപ്പോള്‍ AJAX ല്‍ ഒരു പുതിയ പ്രൊജക്റ്റ്‌ വന്നിട്ടുണ്ട്‌.
AJAX ഓ അതെന്താണ്‌ അത്‌ software ആണോ അതോ വല്ല ടൂളും ആണോ. അപ്ലിക്കേഷന്‍ software ഉണ്ടാകാനാണോ ഉപയോഗിക്കുന്നത്‌.
എന്റെ ചോദ്യങ്ങള്‍ വണ്‍ ബൈ വണ്‍ ആയി വന്നു.
ടാ നീ ഒന്ന്‌ സമാധാനപ്പെട്‌ ഇത്‌ സോഫ്റ്റ്‌വേറും ടൂളും ഒന്നും അല്ല ഇത്‌ ഒരു വെബ്‌ ഡെവ്‌ലെപ്പ്‌മെന്റിനുള്ള ഒരു ടെക്‌നിക്ക്‌ ആണ്‌.
ടെക്‌നിക്കോ മനസ്സിലായില്ല ഒന്ന്‌ തെളിച്ച്‌ പറയ്‌.
ടാ നീ ജിമെയില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ടോ നമ്മള്‍ ഇന്‍ബോക്സില്‍ നിന്ന്‌ മറ്റുള്ള ഒപ്ഷനിലേക്ക്‌ പോകുമ്പോള്‍ form റീഫ്രഷ്‌ ആകാതെ തന്നെ മറ്റുള്ള ഒപ്ഷന്‍ കിട്ടൂന്നത്‌. ഈ ടെക്‌നിക്കാണ്‌ AJAX. ഇതില്‍ ഓരോ ക്ലിക്കിലും മൊത്തം form മാറൂന്നില്ല പകരം അപ്പോള്‍ ആവശ്യമുള്ള content മാത്രം ആണ്‌ മാറുന്നത്‌.
ജിമെയില്‍ ഉപയോഗിച്ചിട്ടൂണ്ടെങ്കിലും നീ പറഞ്ഞപ്പോഴാണ്‌ ഇത്‌ ഞാന്‍ ശ്രദ്ധിച്ചത്‌ എന്തായാലും നീ അതിന്റെ സ്പെല്ലിംഗ്‌ ഒന്നു പറയ്‌ ഞാന്‍ നെറ്റില്‍ നോക്കി കുറച്ചു കൂടി മനസ്സിലാക്കട്ടെ.

അജാക്സ്‌ (Asynchronous JavaScript and XML) എന്നതിന്റെ ചുരുക്കപ്പേര്‌. ഇന്‍ട്രാക്റ്റീവായ വെബ്‌പേജുകള്‍ ഉണ്ടാകാവാന്‍ ഇപ്പോള്‍ പരക്കെ ഉപയോഗിക്കുന്ന ടെക്‌നോളജി. ഗൂഗിള്‍ മെയിലും യാഹുവിന്റെ പുതിയ മെയിലും ഈ ടെക്നിക്ക്‌ ഉപയോഗിച്ചാണ്‌ വര്‍ക്ക്‌ ചെയ്യുന്നത്‌.AJAX ല്‍ ലൈവ്‌ ആയിതന്നെ ഡാറ്റ കാണിച്ചുതരുന്നു അതിനാല്‍ ഇത്‌ ഒരു Desktop അപ്ലിക്കോഷനില്‍ വര്‍ക്ക്‌ ചെയ്യുന്ന ഒരു ഫീല്‍ തരുന്നു. google suggest അതിന്‌ ഒരു ഉദാഹരണം. google suggest ന്റെ ടെക്റ്റ്‌ ഫീല്‍ഡില്‍ ഒരു വാക്ക്‌ ടൈപ്പ്‌ ചെയ്യുമ്പോള്‍ തന്നെ അതിന്റെ സെര്‍ച്‌ റിസല്‍റ്റ്‌ എത്രയുണ്ടെന്ന്‌ അപ്പോള്‍ തന്നെ അത്‌ അവിടെ കാണിക്കുന്നു. മൊത്തം ഫോം റിഫ്രഷ്‌ ആകാതെ തന്നയാണ്‌ ഇത്‌ കാണിക്കുന്നത്‌. നമ്മുടെ ഒരൊ കീപ്രസ്സിലും ഇത്‌ സെര്‍വറില്‍ നിന്ന്‌ ഡാറ്റ ഏടുത്തു കാണിക്കുന്നു.
സാധാരണ വെബ്‌ അപ്ലിക്കേഷനില്‍ ബ്രൊസ്സര്‍ നേരിട്ട്‌ സെര്‍വറുമായി കമ്മ്യൂണിക്കേറ്റ്‌ ചെയ്തിട്ടാണ്‌ റിസല്‍റ്റ്‌ കാണിക്കുന്നത്‌ പക്ഷെ AJAX അപ്ലിക്കേഷനില്‍ Ajax Engine സെര്‍വറിനും ബ്രൊസ്സറിനും ഇടയിലായി വര്‍ക്ക്‌ ചെയ്യുന്നു. AJAX ന്റെ പ്രവര്‍ത്തനം വിശിദമാക്കുന്ന ഒരു പടം താഴെ ചേര്‍ക്കുന്നു.






















ഇപ്പോള്‍ AJAX നു വേണ്ടി കൂടുതന്‍ ലൈബ്രറി ഫയലുകള്‍ ലഭ്യമാണ്‌. PHP യുടെ കൂടെ AJAX ന്‌ ഉപയോഗിക്കാന്‍ പറ്റുന്ന ലൈബ്രറിയാണ്‌ XOAD.
പഴയ രീതിയിലുള്ള വെബ്‌ സൈറ്റുക്കളെല്ലാതന്നെ AJAX ടെക്‌നിക്ക്‌ ഉപയോഗിച്ച്‌ മാറുകയാണ്‌. bloglokam.org യുടെ പുതിയ പതിപ്പ്‌ മുഴുവനായും AJAX ഉപയോഗിച്ചാണ്‌ വര്‍ക്ക്‌ ചെയ്യുന്നത്‌

Wednesday, October 11, 2006

ടാ പട്ടിയോട്‌ ചോദിക്കുന്നതെവിടെ?

സ്ഥലം കാക്കനാട്‌ സംഭവം നടന്നിട്ട്‌ രണ്ടുമൂന്ന്‌ വര്‍ഷമായി. ഞങ്ങള്‍ കാക്കനാട്‌ താമസിക്കുന്ന സമയത്ത്‌ ഞങ്ങളുടെ ലോഡ്ജിന്‌ താഴെയായി ഒരു ഇന്റര്‍നെറ്റ്‌ കഫേ യുണ്ട്‌. ജോലി കഴിഞ്ഞു വന്നാല്‍ പിന്നെ പാതിരാത്രി വരെ ഞങ്ങള്‍ അതിനുള്ളിലാണ്‌.ഇങ്ങിനെയൊക്ക ആയതുകൊണ്ടും ഇത്‌ ഭയങ്കര ലാഭമായതുകൊണ്ടും ഇതിന്റെ മുതലാളികാര്‍ ഇടക്ക്‌ ഇടക്ക്‌ മാറികൊണ്ടിരിക്കും. ആ ഇടക്ക്‌ പുതുതായി വന്ന ആള്‍ക്ക്‌ കംപ്യുട്ടറിനെ കുറിച്ച്‌ വലിയ വിവരം ഒന്നും ഇല്ല പിന്നീട്‌ വല്ല കണ്ടുപിടുത്തം എല്ലാം നടത്തിയിട്ടുണ്ട്‌ "ചാറ്റിങ്ങ്‌ മൊത്തം ചീറ്റിങ്ങ്‌ ആണ്‌" എല്ലാം അദ്ദേഹത്തിന്റെ സംഭാവനയാണ്‌.


ആ സമയത്ത്‌ എനിക്ക്‌ എന്റെ ഗുരുവിന്റെ കയ്യില്‍ നിന്ന്‌ പുതിയ ഗ്നു/ലിനക്സിന്റെ സി.ഡി കിട്ടി. ഇത്‌ എവിടെയെങ്കിലും പരീക്ഷിക്കണം എന്ന്‌ വിചാരിച്ചു നടക്കുമ്പോള്‍ നമ്മടെ ഇന്റര്‍നെറ്റ്‌ കഫേ കൂട്ടുകാരന്‍ ഈ സി.ഡി ‌ യെ കുറിച്ച്‌ ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു എടാ ഇത്‌ ഒരു വലിയ സംഭവം ആണ്‌. ഇത്‌ ഇട്ടു കഴിഞ്ഞാ നമ്മള്‍ ദിവസവും രാവിലെ ചെയ്യുന്ന ഫോര്‍മാറ്റ്‌/ഇന്‍സ്റ്റാള്‍ ഒന്നും ചെയ്യേണ്ട (അവിടെയുള്ള 3 കംപ്യൂട്ടറില്‍ എതെങ്കിലും ഒന്നില്‍ ദിവസവും സപാം കയറി റീ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ്‌ പതിവ്‌)അങ്ങിനെ ഒരുവിധം ഇത്‌ സെര്‍വര്‍ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തു squid എല്ലാം configure ചെയ്തു. ഞാന്‍ ഒന്നു രണ്ട്‌ അടിപൊളി wallpaper എല്ലാം ഇട്ടുകൊടുത്തു പുള്ളിക്ക്‌ മൊത്തത്തില്‍ ഗ്നു/ലിനക്സ്‌ ന്റെ സെറ്റപ്പ്‌ എല്ലാം ഇഷ്ടമായി.


പിറ്റേ ദിവസം ഞാന്‍ ഓഫീസ്‌ കഴിഞ്ഞ്‌ വന്നപ്പോള്‍ കൂട്ടുകാരനൊട്‌ ചോദിച്ചു എടാ ഗ്നു/ലിനക്സ്‌ എങ്ങിനെയുണ്ട്‌ അടിപൊളിയല്ലേ. ഇത്‌ ചോദിച്ചപ്പോ ആളിന്റെ മുഖത്ത്‌ ഒരു സന്തോഷം ഇല്ല. കുറച്ച്‌ നേരം ആലോചിച്ച്‌ നിന്നിട്ട്‌ അവന്‍ പറഞ്ഞു. എടാ ഡബിയാ ഇതില്‍ പട്ടിയോട്‌ ചോദിക്കുന്നതില്ല. ഞാന്‍ അന്തം വിട്ടു പട്ടിയോട്‌ ചോദിക്കുന്നതോ. ആ സമയത്ത്‌ ഞാന്‍ Windows XP ഉപയോഗിച്ചിട്ട്‌ ഉണ്ട്‌ എന്നല്ലാതെ അത്രക്ക്‌ അങ്ങട്‌ പരിചയം പോരാ. എടാ പട്ടിയോട്‌ ചോദിക്കുന്നതോ അതെന്താ.. ഇത്‌ കേട്ടപ്പേ്പ്പാള്‍ അവന്‍ സ്വല്‍പം ചൂടായി നിങ്ങെ വലിയ പുലികാളായിട്ട്‌ പട്ടിയോട്‌ ചോദിക്കുന്നെ അറിയാന്‍മേലേ. അപ്പോള്‍ ഞാന്‍ പറഞ്ഞു എടാ എനിക്ക്‌ ശരിക്കും മനസ്സിലായിട്ടില്ല നീ എന്തിനാണ്‌ ഇത്‌ ഉപയോഗിക്കുന്നത്‌. എടാ നമ്മെ ഒരു ഫയല്‍ കണ്ടില്ലേ ആദ്യം My Documents നോക്കും എന്നിട്ട്‌ കണ്ടില്ലേ പിന്നെ പട്ടിടെ ഏടുത്ത്‌ *.jpg *.avi എന്നൊക്കെ പറഞ്ഞെല്ലെ നോക്കാറ്‌. അപ്പോഴാണ്‌ എനിക്ക്‌ അവന്റെ മൂഡ്‌ ഔട്ടിന്റെ കാര്യം മനസ്സിലായത്‌. സാധാരണ ആളൂകള്‍ ഇന്റര്‍നെറ്റ്‌ browse ചെയ്ത്‌ പോയാല്‍ അവന്‍ ഒരു തപ്പല്‍ ബിസിനസ്സ്‌ നടത്താറുണ്ട്‌ അത്‌ ഇന്ന്‌ സാധിച്ചിട്ടില്ല.

Monday, October 02, 2006

ബ്ലോഗ്‌ലോകം

ബ്ലോഗ്‌ലോകം - മലയാളം ബ്ലോഗുകള്‍ വായിക്കാനും തരം തിരിക്കാനും
മലയാളം ബ്ലോഗുകള്‍ വായിക്കാന്‍ വേണ്ടി ഒരു പുതിയ വെബ്‌സൈറ്റ്‌ ഹോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌ www.bloglokam.org എന്നാണ്‌ അതിന്റെ പേര്‌. ഇതില്‍ പുതിയതായി പോസ്റ്റ്‌ ചെയ്യുന്ന ബ്ലോഗുകള്‍ അതാതുസമയം ഇതിന്റെ ഹോം പേജില്‍ ലിസ്റ്റ്‌ ചെയ്യും. പുതിയതായി വരുന്ന പിന്‍മൊഴികളും വായിക്കാനുള്ള സൗകര്യം ഉണ്ട്‌. ഇതിന്റെ database ല്‍ ഉള്ള ബ്ലോഗുകള്‍ അക്ഷരമാലാ ക്രമത്തില്‍ ആണ്‌ ക്രമീകരിച്ചിട്ടൂള്ളത്‌. ഇത്‌ ഉപയോഗിക്കുന്ന ആള്‍ക്കുതന്നെ ഇതിന്റെ databaseല്‍ ബ്ലോഗ്‌ ചേര്‍ക്കാനുള്ള സൗകര്യം ഉണ്ട്‌ add this blog എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ മതി.
ഇത്‌ ഉപയോഗിച്ച്‌ ബ്ലോഗ്‌ വായിക്കൂന്ന ആളിന്‌ ഇതിന്റെ ബ്ലോഗ്‌ കാറ്റഗറിയിലേക്ക്‌ ബ്ലോഗുകള്‍ ചേര്‍ക്കാനുള്ള സൗകര്യം ഉണ്ട്‌ update category എന്ന ലിങ്കാണ്‌ ഇതിനു വേണ്ടി ക്ലിക്‌ ചെയ്യേണ്ടത്‌. ഇത്രയും ആണ്‌ ഇപ്പോള്‍ ഇതില്‍ ചെയ്തിട്ടുള്ളത്‌ ക്രമേണ ഇത്‌ വിപുലീകരിച്ച്‌ ഒരു പോര്‍ട്ടല്‍ ആക്കാനുള്ള ഉദ്ദേശ്യം ഉണ്ട്‌ നിങ്ങളുടെ എല്ലാ സഹായ സഹകരണങ്ങളും പ്രതിക്ഷിക്കുന്നു.

N.B. ഈ database ല്‍ ബ്ലോഗ്‌ ലിസ്റ്റ്‌ ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത്‌ ഒരു comment ഇടാന്‍ അപേക്ഷ. permission വാങ്ങിച്ച്‌ database ല്‍ ചേര്‍ക്കുന്നതിന്റെ practical ബുദ്ധിമുട്ടുകൊണ്ടാണിത്‌ ക്ഷമിക്കുമല്ലോ.

Thursday, September 21, 2006

ബ്ലോഗുകള്‍ വായിക്കാന്‍ തരംതിരിക്കാന്‍

http://saju.bizhat.com/blogs/ ഇത്‌ ഞാന്‍ ബ്ലോഗുകള്‍ വായിക്കാന്‍ എളുപ്പത്തിനു വേണ്ടി ഉണ്ടാക്കിയതാണ്‌ ഇതില്‍ ബ്ലോഗുകള്‍ തരംതിരിക്കാന്‍ ഒരു ഒപ്ഷന്‍ കൂടി ഉണ്ടാക്കിയപ്പോള്‍ അത്‌ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റും എന്നു തോന്നുന്നു അതുകൊണ്ട്‌ ഇത്‌ ഉപയോഗിച്ചിട്ട്‌ അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത്‌ ഉപയോഗിക്കേണ്ട വിധം താഴെ പറയുന്നു.

ഇത്‌ ഞാല്‍ ഒരു Database ആയിട്ടാണ്‌ Maintain ചെയ്യുന്നത്‌ അതുകൊണ്ട്‌ നിങ്ങള്‍ ഈ പ്രകാരം ലിങ്ക്‌ http://saju.bizhat.com/blogs/index.php?blog_name=boologaclub കൊടുക്കുകയാണങ്കില്‍ ഇത്‌ Database ല്‍ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ add this blog എന്ന ലിങ്ക്‌ കാണാം അതില്‍ ക്ലിക്ക്‌ ചെയ്‌താല്‍ ഇത്‌ Database ല്‍ കയറിക്കോളും.
ഇനി ഇത്‌ ആദ്യമേ Database ല്‍ ഉണ്ടങ്കില്‍ update category എന്ന ലിങ്ക്‌ കാണാം അതില്‍ ക്ലിക്ക്‌ ചെയ്താല്‍ ആ ബ്ലോഗിലെ എല്ലാ entry കളും category യില്‍ ചേര്‍ക്കാം. ഇനി നിങ്ങള്‍ ചേര്‍ക്കുന്നത്‌ wordpress ന്റെ ബ്ലോഗ്‌ ആണങ്കില്‍ http://saju.bizhat.com/blogs/index.php?blog_name=agrinews&blog_type=wp ഇങ്ങനെ ലിങ്ക്‌ ചേര്‍ക്കണം.

ഇതില്‍ ബ്ലോഗ്‌ ചേര്‍ക്കുന്നതിനും തരംതിരിക്കുന്നതിനും administrator ന്റെ approval ആവശ്യമില്ല അതുകൊണ്ട്‌ നിങ്ങള്‍ ഇത്‌ ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്കും കൂടി ഉപകാരപ്രദം ആകുംവിധം ചെയ്യുമെന്ന് പ്രതിക്ഷിക്കുന്നു.

N.B. ഈ database ല്‍ ബ്ലോഗ്‌ ലിസ്റ്റ്‌ ചെയ്യാന്‍ ഇഷ്ടപെടാത്ത ബ്ലോഗര്‍മാര്‍ അവരുടെ user name ല്‍ login ചെയ്ത്‌ ഒരു comment ഇടാന്‍ അപേക്ഷ. permission വാങ്ങിച്ച്‌ database ല്‍ ചേര്‍ക്കുന്നതിന്റെ practical ബുദ്ധിമുട്ടുകൊണ്ടാണിത്‌ ക്ഷമിക്കുമല്ലോ.

Thursday, August 17, 2006

ഗ്നു, ലിനക്സ്‌

വിവരം ഏറ്റവും വലിയ വില്‍പ്പനച്ചരക്കാവുന്ന വിവരസാങ്കേതികവിദ്യാ കാലത്ത്‌ ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ കുത്തക നിലനിര്‍ത്തുന്നത്‌ പകര്‍പ്പവകാശത്തിലൂടെയാണ്‌. പകര്‍പ്പവകാശത്തിന്‌ ഇംഗ്ലീഷില്‍ കോപ്പിറൈറ്റ്‌ എന്നു പറയും. ഇതു കോപ്പി ലെഫ്റ്റ്‌ എന്നാക്കിയാല്‍ പകര്‍പ്പുപേക്ഷയായി. ഇതാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം.

കോപ്പി ലെഫ്റ്റ്‌ എന്നതില്‍ പകര്‍പ്പവകാശ നിഷേധം മാത്രമല്ല ഉള്ളത്‌. വിവരത്തിന്റെ കുത്തകക്കെതിരായ ഇടതുപക്ഷ സനേ്ദശവുമുണ്ട്‌. അമേരിക്കയിലെ പ്രശസ്തമായ എം.ഐ.ടി.യില്‍ കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായിരുന്ന റിച്ചാര്‍ഡ്‌ സ്റ്റാള്‍മാനാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പന്‍.

യൂണിക്സ്‌ എന്ന ഓപ്പറേറ്റിങ്‌ സിസ്റ്റമാണ്‌ മുന്‍പ്‌ കമ്പ്യൂട്ടറുകളില്‍ വ്യാപകമായുപയോഗിച്ചിരുന്നത്‌. അതിന്റെ വാണിജ്യവല്‍ക്കരണത്തോടെയാണ്‌ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ എന്ന ആശയം ഉടലെടുക്കുന്നത്‌. ഇതിനായി സ്റ്റാള്‍മാന്‍ 1983-ല്‍ ഗ്‌നു ഫൗണ്ടേഷന്‍ സ്ഥാപിച്ചു. യൂണിക്സിനെപ്പോലെ ഒരു സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമായി വികസിപ്പിക്കാന്‍ ശ്രമം തുടങ്ങി. 1900കളുടെ തുടക്കത്തോടെ അദ്ദേഹം ഓപ്പറേറ്റിങ്‌ സിസ്റ്റത്തിനു വേണ്ടതെല്ലാം തയ്യാറാക്കി. കേണല്‍ (kernel) ഒഴികെ. (ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്റെ കേന്ദ്രഭാഗമാണ്‌ കേണല്‍. കമ്പ്യൂട്ടര്‍ മെമറിയില്‍ സ്ഥിരമായി നിലകൊണ്ട്‌ പ്രവര്‍ത്തിക്കേണ്ട പ്രോഗ്രാം.) ഹഡ്‌ (hurd) എന്ന പേരില്‍ അദ്ദേഹം ഒരു കേണല്‍ വികസിപ്പിച്ചെങ്കിലും അത്‌ വിജയിച്ചില്ല.

ഫിന്‍ലന്‍ഡുകാരനായ വിദ്യാര്‍ത്ഥി ലിനസ്‌ ടോര്‍വാള്‍ഡ്‌സ്‌ 1991-ല്‍ ഒരു കേണല്‍ വികസിപ്പിച്ചു. സ്വന്തം കമ്പ്യൂട്ടറില്‍ ഉപയോഗിക്കാന്‍ അദ്ദേഹം വികസിപ്പിച്ച ഈ കേണല്‍ ഗ്‌നു പദ്ധതിയുടെ ഭാഗമായി. ഫ്രിയാക്സ്‌ എന്നാണ്‌ ലിനസ്‌ ഇതിനെ വിളിച്ചത്‌. ലിനസിനോടുള്ള ആദരമായി അതിന്‌ ലിനക്സ്‌ എന്നു പേരു വന്നു. ഗനുവിന്റെ ഭാഗമായതുകാരണം അതിനെ ഗ്‌നു ലിനക്സ്‌ എന്നു വിളിക്കണമെന്നാണ്‌ സ്റ്റാള്‍മാന്‍ നിഷ്കര്‍ഷിക്കുന്നത്‌. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ പ്രചാരകര്‍ അതിനെ ഗ്‌നു ലിനക്സ്‌ എന്നു വിളിക്കുമ്പോള്‍ സാധാരണക്കാര്‍ ഗ്‌നുവിലെ മറ്റു സോഫ്റ്റ്‌ വെയറുകളെയും ലിനക്സ്‌ എന്നു വിളിക്കുന്നു. ഗ്‌നു ലിനക്സ്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്റെ കേണല്‍ വികസിപ്പിക്കുന്നത്‌ ഇപ്പോഴും ലിനസ്‌ തന്നെയാണ്‌. ഗ്‌നു എന്നാല്‍ യൂണിക്സ്‌ അല്ല (GNU Is Not Unix) എന്നാണ്‌ ഗ്‌നുവിന്റെ മുഴുവന്‍ പേര്‌. ടക്സ്‌ എന്ന പെന്‍ഗ്വിനാണ്‌ ലിനക്സിന്റെ ചിഹ്നം. ലാറി എവിങ്‌ എന്നയാളാണ്‌ ഇത്‌ രൂപകല്‍പന ചെയ്തത്‌.

പകര്‍ത്തരുത്‌ കൈമാറരുത്‌ എന്നാണ്‌ സോഫ്റ്റ്‌വെയര്‍ കുത്തകകളുടെ മുന്നറിയിപ്പ്‌. പകര്‍ക്കാം പരിഷ്കരിക്കാം വിതരണം ചെയ്യാം-ഈ അവകാശങ്ങള്‍ മറ്റാര്‍ക്കും നിഷേധിക്കരുതെന്നു മാത്രം എന്നതാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ തത്ത്വം.

ഫ്രീ സോഫ്റ്റ്‌വെയര്‍ എന്നാണ്‌ ഇതിനെ ഇംഗ്ലീഷില്‍ വിളിക്കുക. പക്ഷേ, സൗജന്യ സോഫ്റ്റ്‌വെയര്‍ അല്ല അത്‌. വില കൊടുത്തുതന്നെയാണ്‌ ലിനക്സ്‌ പോലുള്ള സോഫ്റ്റ്‌വെയറുകള്‍ വാങ്ങുന്നത്‌. പിന്നീട്‌ പരിഷ്കരിച്ചുപയോഗിക്കുന്നതിനും പകര്‍ത്തുന്നതിനും പ്രതിഫലം നല്‍കേണ്ടതില്ല എന്നു മാത്രം (സൗജന്യമായി ഇന്റര്‍നെറ്റില്‍നിന്നു ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതും വെര്‍ഷനുകളും ധാരാളമുണ്ട്‌). അതുകൊണ്ട്‌ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന പേരുതന്നെയാണ്‌ കൂടുതല്‍ യോജിക്കുക. സ്വാതന്ത്ര്യം മാത്രമല്ല ഫ്രീ സോഫ്റ്റ്‌വെയര്‍ നല്‍കുന്നത്‌. കമ്പ്യൂട്ടര്‍ വിദഗ്ദ്ധര്‍ക്ക്‌ അനന്തമായ സര്‍ഗാത്മക സാധ്യതകൂടി അത്‌ പ്രദാനം ചെയ്യുന്നു.

Article from mathrubhumi.com

സ്വാതന്ത്ര്യം അനന്തം

ഐ.ടി. രംഗത്തെ കുത്തക വിരുദ്ധരുടെ രാഷ്ട്രീയ പ്രചരണായുധം മാത്രമല്ല ഇന്ന്‌ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം. മൈക്രോസോഫ്റ്റിന്റെ കുത്തക തകര്‍ത്തുകൊണ്ട്‌ വന്‍കിട കമ്പനികളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. കേരളത്തിലെ ഐ.ടി. പാഠ്യപദ്ധതിയിലുംലിനക്സ്‌ സ്ഥാനംപിടിച്ചുകഴിഞ്ഞു

മൈക്രോസോഫ്റ്റിന്റെ പ്രചാരണ വാഹനങ്ങള്‍ അമേരിക്കയിലെമ്പാടും ചീറിപ്പായുകയാണിപ്പോള്‍. അവരുടെ ലോകപ്രശസ്ത ഓപ്പറേറ്റിങ്‌ സിസ്റ്റമായ വിന്‍ഡോസിലെ ഏറ്റവും പുതിയ അത്ഭുതങ്ങള്‍ പരിചയപ്പെടുത്തുകയാണ്‌ ഉദ്ദേശ്യം. 'മൈക്രോ സോഫ്റ്റ്‌ എക്രോസ്‌ അമേരിക്ക' എന്ന്‌ പേരിട്ട സര്‍വസജ്ജീകരണങ്ങളുമുള്ള ട്രക്കുകള്‍ ഐ.ടി. സ്ഥാപനങ്ങളിലും മൈക്രോ സോഫ്റ്റിന്റെ പങ്കാളിത്ത സംരംഭങ്ങളിലും കടന്നുചെന്ന്‌ പുതിയ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുകയാണ്‌.

വിവര സാങ്കേതികവിദ്യാ ഭീമനായ മൈക്രോസോഫ്റ്റിനും ഓപ്പറേറ്റിങ്‌ സിസ്റ്റങ്ങളില്‍ കുത്തക സ്ഥാപിച്ചിരുന്ന അവരുടെ വിന്‍ഡോസിനും ഇങ്ങനെയൊരു പ്രചാരണ പരിപാടിയുടെ ആവശ്യമുണ്ടായിരുന്നില്ല ഇതുവരെ. ഇന്നുപക്ഷേ ചിത്രം മാറുകയാണ്‌. കൂടുതല്‍ കൂടുതല്‍ സ്ഥാപനങ്ങളും വ്യക്തികളും വിന്‍ഡോസ്‌ ഒഴിവാക്കി സ്വതന്ത്ര സോഫ്റ്റ്‌വെയറായ ലിനക്സിലേക്ക്‌ മാറുകയാണ്‌.

ഐ.ടി. രംഗത്തെ കുത്തക വിരുദ്ധരുടെ രാഷ്ട്രീയ പ്രചരണായുധം മാത്രമല്ല ഇന്ന്‌ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം. സ്വതന്ത്ര ചിന്തകര്‍ക്കൊപ്പം വന്‍കിട കമ്പനികളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.

ലിനക്സ്‌ എന്ന ഓപ്പറേറ്റിങ്‌ സിസ്റ്റം അങ്ങനെ വിന്‍ഡോസിന്റെ കുത്തക തകര്‍ത്തുകൊണ്ടിരിക്കുകയാണ്‌. കേരളത്തിലെ സ്കൂളുകളില്‍ ഐ.ടി. പാഠ്യപദ്ധതിയില്‍ വിന്‍ഡോസിനു പകരം ലിനക്സ്‌ ഉള്‍പ്പെടുത്താന്‍ പുതിയ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

മൈക്രോ ചിപ്പുകളും കീപാഡും മോണിറ്ററുമൊക്കെയടങ്ങുന്ന വെറുമൊരു യന്ത്രമായ കമ്പ്യൂട്ടറിന്‌ ആത്മാവ്‌ നല്‍കുന്നത്‌ ഓപ്പറേറ്റിങ്‌ സിസ്റ്റമാണ്‌. ഇതിനെ അടിസ്ഥാനമാക്കിയാണ്‌ മറ്റു പ്രോഗ്രാമുകളെല്ലാം കമ്പ്യൂട്ടറില്‍ പ്രവേശിപ്പിക്കുന്നത്‌. ഓപ്പറേറ്റിങ്‌ സിസ്റ്റം എന്നുകേട്ടാല്‍ ആദ്യം മനസ്സിലോടിയെത്തുന്ന പേരാണ്‌ വിന്‍ഡോസ്‌. സാധാരണക്കാരന്‌ ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്റെ പര്യായമാണ്‌ അത്‌.

വിലകൊടുത്ത്‌ വാങ്ങിയെന്നുവെച്ച്‌ നമ്മുടെ സ്വന്തമാകുന്നില്ല വിന്‍ഡോസ്‌. അത്‌ പരിഷ്കരിക്കാനോ പകര്‍പ്പെടുക്കാനോ മറ്റാര്‍ക്കെങ്കിലും നല്‍കാനോ ഉപഭോക്താവിന്‌ സ്വാതന്ത്ര്യമില്ല.

ഇതില്‍ നിന്ന്‌ ഭിന്നമാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വെയറായ ലിനക്സ്‌. അത്‌ പകര്‍ത്താം; പരിഷ്കരിക്കാം; വിതരണം ചെയ്യാം. സോഫ്റ്റ്‌വെയറിന്റെ ആന്തര രഹസ്യമായ സോഴ്‌സ്‌ കോഡ്‌ രഹസ്യമല്ല എന്നതാണ്‌ ലിനക്സ്‌ പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സവിശേഷത. സോഴ്‌സ്‌ കോഡ്‌ രഹസ്യമല്ലാത്തതുകാരണം അത്‌ ആര്‍ക്കും മെച്ചപ്പെടുത്താം. സ്വന്തം ആവശ്യത്തിനനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്താം. വിന്‍ഡോസ്‌ പരിഷ്കരിക്കണമെങ്കില്‍ മൈക്രോ സോഫ്റ്റിനുമാത്രമേ കഴിയൂ. അവരുടെ വിദഗ്‌ധര്‍ക്കുമാത്രമേ അതിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പറ്റൂ. എന്നാല്‍ ലോകമെമ്പാടുമുള്ള കമ്പ്യൂട്ടര്‍ വിദഗ്ദ്ധര്‍ ലിനക്സ്‌ മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്‌. ഇതുകാരണം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കുത്തക സോഫ്റ്റ്‌വെയറിനേക്കാള്‍ എപ്പോഴും ഒരുപടി മുന്നിലാവുമെന്ന്‌ അതിന്റെ പ്രചാരകര്‍ പറയുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പുതിയ പതിപ്പുകളും സൗജന്യമായി ലഭിക്കും.

മൈക്രോസോഫ്റ്റിന്റെ ഏതാണ്ടെല്ലാ സോഫ്റ്റ്‌വെയറുകള്‍ക്കും ബദലായി മെച്ചപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുണ്ട്‌. മൈക്രോസോഫ്റ്റ്‌ ഓഫീസിനു പകരം കെ. ഓഫീസും ഓപ്പണ്‍ ഓഫീസും, എം.എസ്‌. വേഡിനു പകരം കെ. വേര്‍ഡ്‌, പവര്‍പോയന്റിനു പകരം കെ. പ്രസന്റര്‍, എക്സലിനു പകരം കെ. സ്പ്രെഡ്ഷീറ്റ്‌, വിന്‍ഡോസ്‌ മീഡിയ പ്ലെയറിനു പകരം കെ.ഡി.ഇ. മീഡിയ പ്ലെയര്‍, അഡോബ്‌ അക്രോബാറ്റിനു പകരം എക്സ്‌ പി.ഡി.എഫ്‌, വിന്‍സിപ്പിനു പകരം ആര്‍ക്കൈവര്‍ എന്നിങ്ങനെ. ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോററിനു പകരം ഉപയോഗിക്കാന്‍ ലിനക്സിനൊപ്പം കോണ്‍ക്വാര്‍ എന്ന ബ്രൗസറുണ്ട്‌. മോസില, ഓപ്പറ തുടങ്ങിയ സ്വതന്ത്ര ബ്രൗസറുകള്‍ വേറെയുമുണ്ട്‌.

വിന്‍ഡോസില്‍ ചെയ്യാവുന്ന എല്ലാ പണികളും ലിനക്സിലും ചെയ്യാം. വിന്‍ഡോസില്‍ ചെയ്ത രേഖകള്‍ ലിനക്സിലേക്ക്‌ മാറ്റുകയും ചെയ്യാം. എന്നാല്‍ ലിനക്സില്‍ ചെയ്ത ചില കാര്യങ്ങള്‍ വിന്‍ഡോസ്‌ അംഗീകരിക്കില്ല എന്നൊരു പ്രശ്നമുണ്ട്‌.

വിന്‍ഡോസ്‌ ഉപയോഗിച്ച്‌ ശീലിച്ചവര്‍ക്ക്‌ ലിനക്സിലേക്ക്‌ മാറുമ്പോള്‍ തുടക്കത്തില്‍ ചില പ്രയാസങ്ങള്‍ തോന്നിയേക്കാം. ഉദാഹരണത്തിന്‌ ഓരോ തവണയും കമ്പ്യൂട്ടര്‍ തുറക്കുന്നതിന്‌ യൂസര്‍നെയ്‌മും പാസ്‌വേഡും നല്‍കി ലോഗ്‌ ഇന്‍ ചെയ്യണം. ഫ്ലോപ്പിയോ ഡിസ്കോ ഇടുമ്പോള്‍ മൗണ്ട്‌ ചെയ്യണം. അതുപുറത്തെടുക്കുമ്പോള്‍ അണ്‍മൗണ്ട്‌ ചെയ്യണം. പരിചയമായിക്കഴിഞ്ഞാല്‍ ഇതൊന്നും ബുദ്ധിമുട്ടായി തോന്നില്ല. കുറേക്കൂടി സുരക്ഷിതമാണു താനും.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നാല്‍ ലിനക്സ്‌ അല്ല. പക്ഷേ, സ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ അതാണ്‌. നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ പരിഷ്കരിച്ചെടുക്കാം എന്നതാണ്‌ ലിനക്സിന്റെ ഏറ്റവും വലിയ സവിശേഷത. സ്വന്തം സ്ഥാപനത്തിനുവേണ്ട രീതിയില്‍ അതു വികസിപ്പിച്ചെടുക്കാം. വലിയ കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത സാധാരണക്കാര്‍ക്ക്‌ ഇതു കഴിയില്ല എന്നത്‌ ശരിതന്നെ. അതുകൊണ്ട്‌ സാധാരണക്കാര്‍ക്ക്‌ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൊണ്ട്‌ പ്രത്യേകിച്ച്‌ പ്രയോജനമൊന്നുമില്ല എന്ന്‌ വാദിക്കുന്നവരുണ്ട്‌. അതു ശരിയല്ല. പരിഷ്കരിക്കാനും മെച്ചപ്പെടുത്താനും പകര്‍പ്പെടുക്കാനും കഴിയുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപിക്കുന്നത്‌ സമൂഹത്തിന്‌ മൊത്തം പ്രയോജനം ചെയ്യും. കമ്പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത സാധാരണക്കാരനിലേക്കും ആ പ്രയോജനം ഇറങ്ങിച്ചെല്ലുകതന്നെ ചെയ്യും.

Article from mathrubhumi.com