ഒരു സോഫ്റ്റ്‌വേര്‍ പുലിയെ വൈകീട്ട് ബീച്ചില്‍ ഫ്രീ ആയി കിട്ടിയപ്പോള്‍ സാധാരണ ചോദിക്കാറുള്ള പോലെ ഞാന്‍ ചോദിച്ചു.
ഇപ്പോള്‍ AJAX ല്‍ ഒരു പുതിയ പ്രൊജക്റ്റ് വന്നിട്ടുണ്ട്.
AJAX ഓ അതെന്താണ് അത് software ആണോ അതോ വല്ല ടൂളും ആണോ. അപ്ലിക്കേഷന്‍ software ഉണ്ടാകാനാണോ ഉപയോഗിക്കുന്നത്.
എന്റെ ചോദ്യങ്ങള്‍ വണ്‍ ബൈ വണ്‍ ആയി വന്നു.
ടാ നീ ഒന്ന് സമാധാനപ്പെട് ഇത് സോഫ്റ്റ്‌വേറും ടൂളും ഒന്നും അല്ല ഇത് ഒരു വെബ് ഡെവ്‌ലെപ്പ്‌മെന്റിനുള്ള ഒരു ടെക്‌നിക്ക് ആണ്.
ടെക്‌നിക്കോ മനസ്സിലായില്ല ഒന്ന് തെളിച്ച് പറയ്.
ടാ നീ ജിമെയില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിച്ചിട്ടുണ്ടോ നമ്മള്‍ ഇന്‍ബോക്സില്‍ നിന്ന് മറ്റുള്ള ഒപ്ഷനിലേക്ക് പോകുമ്പോള്‍ form റീഫ്രഷ് ആകാതെ തന്നെ മറ്റുള്ള ഒപ്ഷന്‍ കിട്ടൂന്നത്. ഈ ടെക്‌നിക്കാണ് AJAX. ഇതില്‍ ഓരോ ക്ലിക്കിലും മൊത്തം form മാറൂന്നില്ല പകരം അപ്പോള്‍ ആവശ്യമുള്ള content മാത്രം ആണ് മാറുന്നത്.
ജിമെയില്‍ ഉപയോഗിച്ചിട്ടൂണ്ടെങ്കിലും നീ പറഞ്ഞപ്പോഴാണ് ഇത് ഞാന്‍ ശ്രദ്ധിച്ചത് എന്തായാലും നീ അതിന്റെ സ്പെല്ലിംഗ് ഒന്നു പറയ് ഞാന്‍ നെറ്റില്‍ നോക്കി കുറച്ചു കൂടി മനസ്സിലാക്കട്ടെ.
അജാക്സ് (Asynchronous JavaScript and XML) എന്നതിന്റെ ചുരുക്കപ്പേര്. ഇന്‍ട്രാക്റ്റീവായ വെബ്‌പേജുകള്‍ ഉണ്ടാകാവാന്‍ ഇപ്പോള്‍ പരക്കെ ഉപയോഗിക്കുന്ന ടെക്‌നോളജി. ഗൂഗിള്‍ മെയിലും യാഹുവിന്റെ പുതിയ മെയിലും ഈ ടെക്നിക്ക് ഉപയോഗിച്ചാണ് വര്‍ക്ക് ചെയ്യുന്നത്.AJAX ല്‍ ലൈവ് ആയിതന്നെ ഡാറ്റ കാണിച്ചുതരുന്നു അതിനാല്‍ ഇത് ഒരു Desktop അപ്ലിക്കോഷനില്‍ വര്‍ക്ക് ചെയ്യുന്ന ഒരു ഫീല്‍ തരുന്നു. google suggest അതിന് ഒരു ഉദാഹരണം. google suggest ന്റെ ടെക്റ്റ് ഫീല്‍ഡില്‍ ഒരു വാക്ക് ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ അതിന്റെ സെര്‍ച് റിസല്‍റ്റ് എത്രയുണ്ടെന്ന് അപ്പോള്‍ തന്നെ അത് അവിടെ കാണിക്കുന്നു. മൊത്തം ഫോം റിഫ്രഷ് ആകാതെ തന്നയാണ് ഇത് കാണിക്കുന്നത്. നമ്മുടെ ഒരൊ കീപ്രസ്സിലും ഇത് സെര്‍വറില്‍ നിന്ന് ഡാറ്റ ഏടുത്തു കാണിക്കുന്നു.
സാധാരണ വെബ് അപ്ലിക്കേഷനില്‍ ബ്രൊസ്സര്‍ നേരിട്ട് സെര്‍വറുമായി കമ്മ്യൂണിക്കേറ്റ് ചെയ്തിട്ടാണ് റിസല്‍റ്റ് കാണിക്കുന്നത് പക്ഷെ AJAX അപ്ലിക്കേഷനില്‍ Ajax Engine സെര്‍വറിനും ബ്രൊസ്സറിനും ഇടയിലായി വര്‍ക്ക് ചെയ്യുന്നു. AJAX ന്റെ പ്രവര്‍ത്തനം വിശിദമാക്കുന്ന ഒരു പടം താഴെ ചേര്‍ക്കുന്നു.
ഇപ്പോള്‍ AJAX നു വേണ്ടി കൂടുതന്‍ ലൈബ്രറി ഫയലുകള്‍ ലഭ്യമാണ്. PHP യുടെ കൂടെ AJAX ന് ഉപയോഗിക്കാന്‍ പറ്റുന്ന ലൈബ്രറിയാണ് XOAD.
പഴയ രീതിയിലുള്ള വെബ് സൈറ്റുക്കളെല്ലാതന്നെ AJAX ടെക്‌നിക്ക് ഉപയോഗിച്ച് മാറുകയാണ്. bloglokam.org യുടെ പുതിയ പതിപ്പ് മുഴുവനായും AJAX ഉപയോഗിച്ചാണ് വര്‍ക്ക് ചെയ്യുന്നത്
7 comments:
അപ്പോള്‍ ഇതായിരുന്നു AJAX അല്ലേ.ഞാന്‍ പലരോടും ചോദിച്ചു. അവന്മാര്‍ പറഞ്ഞതൊന്നും എനിക്കു മനസ്സിലായില്ലയിരുന്നു. നല്ല ലേഖനം
നല്ല ലേഖനം
കൊള്ളാം അജാക്സിനെ പറ്റി ഇത്തിരി വായിച്ചിട്ടുണ്ടായിരുന്നു. ഇത്തരം കുറച്ച് കൂടി വിശദമായത് പോരട്ടെ...
Thanks..informative
സാങ്കേതിക പരിജ്നാനം ഇല്ലാതവര്‍ക്കും വളരെ പ്രയോജനം ചെയ്യുന്ന ലേഖനം.സജുവിന് നന്ദി.
Saju, താന്‍ക്‍സ്....
:-)
നല്ല ലേഖനം,കുറച്ച് കൂടി വിശദമായത് പോരട്ടെ... :)
Post a Comment